പന്നിപ്പനി : മരണസംഖ്യ 1911 ആയി

ദില്ലി:  രാജ്യത്ത്‌ പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,911 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ഞായറാഴ്‌ച 16 പേര്‍ കൂടി മരിച്ചതായും രോഗലക്ഷണം 32,233 പേരില്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ രോഗം ബാധിച്ച്‌ ഇതുവരെ 12 പേര്‍ മരിച്ചു.

പന്നിപ്പനി ബാധിച്ച്‌ ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്‌ ഗുജറാത്തിലാണ്‌. ഇവിടെ410പേര്‍ മരിക്കുകയും6,360പേരില്‍ രോഗലക്ഷണം സ്ഥിരീകരിക്കുകയും ചെയ്‌തു. രാജസ്ഥാനില്‍400പേര്‍ മരിക്കുകയും6,409രോഗബാധിതരും ഉണ്‌ട്‌. മഹാരാഷ്‌ട്രയില്‍347,മധ്യപ്രദേശില്‍281,തെലുങ്കാനയില്‍75,കര്‍ണാടകയില്‍77,പഞ്ചാബില്‍53,യുപിയില്‍36,പശ്ചിമ ബംഗാളില്‍24,ഹിമാചലില്‍20,കാഷ്‌മീരില്‍16,തമിഴ്‌നാട്ടില്‍15,ദില്ലിയില്‍12,ഉത്തരാഖണ്ഡില്‍11,ആന്ധ്രാപ്രദേശില്‍22,ചത്തീസ്‌ഘട്ട്‌18എന്നിങ്ങനെയാണ്‌ വിവിധ സംസ്ഥാനങ്ങളില്‍ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം.

 

Add a Comment

Your email address will not be published. Required fields are marked *