പത്രത്തിനെതിരെ ജഡേജ 51 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്കി

രാജ്‌കോട്ട്: അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ തനിക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്തിനു ക്രിക്കറ്റ്‌ താരം  രവീന്ദ്ര ജഡേജ ഒരു സായാഹ്ന്ന പത്രത്തിനെതിരെ 51 കോടി രൂപയുടെ മാനഷ്ടക്കേസ് ഫയല്‍ ചെയ്തു. രാജ്‌കോട്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഫ്താബ് എന്ന എന്ന സായാഹ്ന പത്രത്തിനെതിരെ യാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് ഫയലില്‍ സ്വീകരിച്ച പ്രിന്‍സിപ്പല്‍ സീനിയര്‍ സിവില്‍ ജഡ്ജ് പത്രത്തിന്റെ എഡിറ്ററും ഉടമസ്ഥനുമായ സതീഷ് മെഹ്തയോട് ഫെബ്രുവരി നാലിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. 2014നവംബര്‍ 20ന് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ജഡേജ കോടതിയെ സമീപിച്ചത്.

ജഡേജയ്ക്കും അദ്ദേഹത്തിന്റെ പങ്കാളി ആയ ജിനേസി അജ്മിറയ്ക്കും ഭൂമി തട്ടിപ്പുകേസിലെ പ്രതിയായ ബാലി ഡാന്‍ഗറുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത‍. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശ പരവും ആണ് എന്ന്ജഡേജയുടെ അഭിഭാഷകന്‍ ഹിരണ്‍ ഭട്ട് വ്യക്തമാക്കി. വാര്‍ത്ത വന്നയുടന്‍ പത്രത്തിന്റെ എഡിറ്റര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തുടര്‍നടപടിയിലേക്ക് കടന്നതെന്ന് അദ്ദേഹം ഭട്ട് പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *