പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ഈ വര്‍ഷത്തെ പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അഭിഭാഷകനായ കെ.കെ. വേണുഗോപാല്‍ പത്മവിഭൂഷണ്‍ പുരസ്കാരത്തിനര്‍ഹനായി. എല്‍.കെ. അഡ്വാനി, പ്രകാശ് സിംഗ് ബാദല്‍, ദീലിപ്കുമാര്‍, അമിതാഭ് ബച്ചന് എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ക്കു പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചു. മലയാളിയായ ഡോ. കെ.പി. ഹരിദാസിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. കായികരംഗത്തുനിന്നു പി.വി. സിന്ധുവിനും മിതാലി രാജ്, സര്‍ദാര്‍ സിംഗ് എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു. ബില്‍ ഗേറ്റ്സിനും ഭാര്യ മെലിന്ഡി ഗേറ്റ്സിനും പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥ്, ഹരീഷ് സാല്വേര, സുഭാഷ് കശ്യപ് എന്നിവര്‍ക്കും പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. ആകെ ഒന്‍പത് പേര്‍ക്ക് പത്മവിഭൂഷണും 20 പേര്‍ക്ക് പത്മഭൂഷണും 75 പേര്‍ക്കു പത്മശ്രീയും ലഭിച്ചു.