പട്നയില്‍ സ്ഫോടനം: ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും
പട്ന: പട്നയില്‍ സ്ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ അന്വേഷണ ഏജന്‍സിയും സുരക്ഷാ ഏജന്‍സികളും സംഭവസ്ഥലത്തേക്ക് തിരിച്ചു. തലസ്ഥാനമായ പട്നയുടെ തിരക്കേറിയ ഭദ്രപൂര്‍ ഏരിയയിലെ ഒരു കെട്ടിട സമുച്ചയതിനകത്താണ് പൊട്ടിത്തെറി നടന്നത് .പോലിസ് സ്ഥലത്ത് നിന്ന് അതിതീവ്രതയുള്ള രണ്ടു നിര്ജീവമാകാത്ത ബോംബുകള്‍ കൂടി കണ്ടെടുത്തു. ലോട്ടസ് ബ്രാന്‍ഡ് എന്നെഴുതിയ ടൈമറുകള് കണ്ടെടുത്തതോടെയാണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് . ബോധാഗയയില് ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി2൦13ല്‍ നരേന്ദ്ര മോദിയുടെ റാലിയിലും ഇതേ ലോട്ടസ് ബ്രാന്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു .ഇപ്പോള്‍ നടന്ന സ്ഫോടനം തീവ്രത കുറഞ്ഞതാണ് എന്നും എന്നാല്‍ ശേഷം നടത്താനിരുന്നത് അതിശക്തമായ സ്ഫോടനങ്ങള്‍ ആയിരുന്നു എന്നും മുതിര്‍ന്ന പോലിസ് സുപ്രണ്ട് ജിതെന്ദര്‍ റാണ അറിയിച്ചു . കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏറിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അടച്ചിരിക്കുകയാണ് . ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല .വിവിധ കേസുകളില്‍ പോലിസ് അന്വേഷിക്കുന്ന നളന്ദ ജില്ലയിലെ രണ്ടു പേര് ഈ ഫ്ലാറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി കണ്ടിരുന്നു എന്ന് തദ്ദേശ വാസികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട് . ഈ കെട്ടിടം ഒരു ബോംബ് നിര്‍മാണ ശാലയാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു പോലിസ് പറയുന്നു .തിങ്കളാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷമാണ് ഇവിടെ സ്ഫോടനം നടനത് .