പട്ടാമ്പിയില്‍ അട്ടിമറി വിജയം

പാലക്കാട്: പട്ടാമ്പിയില്‍ സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസിലെ സി.പി മുഹമ്മദിനെ അട്ടിമറിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് മുഹമ്മദ് മുഹസീന് വിജയം. 7404 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി മുഹ്‌സീന്‍ വിജയിച്ചത്. മുഹ്‌സീന് 64,025 വോട്ടും സി.പി മുഹമ്മദിന് 56621 വോട്ടും ബി.ജെ.പിയിലെ അഡ്വ.പി.മനോജിന് 14,824 വോട്ടുകളും നേടി.
തെരഞ്ഞെടുപ്പ് ച്രപാരണത്തിനിടെ സി.പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന വിവാദം ഉയര്‍ന്നിരുന്നു. മുഹമ്മദ് മുഹ്‌സീനു വേണ്ടി കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള ജെ.എന്‍.യു നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *