പഞ്ചായത്ത് സെക്രട്ടറിയുടെ അപേക്ഷ വിവരാവകാശ കമ്മീഷന്‍ നിരസിച്ചു

തിരുവനന്തപുരം: പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ആലുവിള പുത്തന്‍വീട്ടില്‍ വിജിത വി.വി. വിവരാവകാശ നിയമപ്രകാരം രേഖകള്‍ നേരില്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാതെ ഒഴിവാക്കി ഉത്തരവുണ്ടാകണമെന്ന പളളിച്ചല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അപേക്ഷ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഫുള്‍ കമ്മിഷന്‍ യോഗം ഐകകണ്‌ഠ്യേന നിരസിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ വിവരം അറിയുന്നതിനുള്ള പൗരന്റെ അവകാശത്തെ ഹനിക്കുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കമ്മിഷന്‍ യോഗം വിലയിരുത്തി.

 

 

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *