പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന മികവിന്റെ പുരസ്കാരങ്ങളുടെ അപേക്ഷയും പരിശോധനയും പരാതി പരിഹാരവും സുതാര്യമാക്കും – ഡോ എം കെ മുനീര്‍

പാലക്കാട് ; പഞ്ചായത്തുകള്‍ക്ക് വര്‍ഷാവര്‍ഷം നല്‍കി വരുന്ന സ്വരാജ് അടക്കമുള്ള മികവിന്റെ പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകളും പരിശോധനകളും ഓണ്‍ ലൈനാക്കുന്നു . നിലവിലെ പരാതികള്‍ പരിഹരിക്കുനതിനായി പൊതു സമൂഹത്തിനു കാണുന്ന രീതിയില്‍ അത് പബ്ലിക് ആയി പോസ്റ്റ്‌ ചെയ്യുകയും അതുസാധാരണ ജനങ്ങള്‍ക്ക്‌ ആര്‍ക്കും സന്ദര്‍ശിക്കാനും അപേക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുവാനും ഉള്ള സംവിധാനം അടുത്ത വര്ഷം മുതല്‍ നടപ്പാക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ എം കെ മുനീര്‍ പറഞ്ഞു . സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെടുത്തി പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ട് രൂപികരിക്കാന്സഹായിക്കുന്ന രീതിയില്‍ വസ്തു നികുതി പിരിക്കാന്‍ അനുവാദം നല്‍കിയതില്‍ 7൦ ശതമാനം നികുതി പിരിച്ചെടുത്ത് കേരളത്തിലെ ഗ്രാമപഞ്ചായ്തുകള്‍ കാഴ്ച വച്ച പ്രകടനം ശ്ലാഖനീയമാണ് എന്നും ഗ്രാമപഞ്ചായത് ശാക്തീകരനവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന രാജിവ് ഗാന്ധി പഞ്ചായത്ത് സ ശാക്തീകരണ അഭിയാന്‍ പദ്ധതിയില്‍ നിലവിലെ 44 കോടിരൂപ 6൦ കോടിയാക്കിഉയര്‍ത്തുമെന്നും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ അപേക്ഷകന്റെ സത്യവാങ്ങ്മൂലം മാത്രം സ്വീകരിച്ചു അപേക്ഷയിലെ തെറ്റുകള്‍ തിരുത്തി നല്‍കാന്‍ ഗ്രാമാപഞ്ചായതുകള്‍ക്ക് അധികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു .

ശ്മശാനം , അറവുശാലകള്‍ , മാലിന്യ സംസ്കരണം എന്നിവ ഗ്രാമപഞ്ചായത്തുകള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു നടപ്പാക്കണം എന്നും നിലവിലെ ടെക്നിക്കല്‍ സ്ടാഫുകളുടെകാലാവധി ഒരു വര്ഷം കൂടി നീട്ടി നല്‍കുമെന്നും അവര്‍ക്ക് ശമ്പളത്തിനായി പതിനായിരം രൂപ ആര്‍ ജി പി എസ എ യില്‍ നിന്നും മൂവായിരം മുതല്‍ നാലായിരം രൂപവരെ പഞ്ചായത്തുകള്‍ സ്വന്തം നിലയില്‍ കണ്ടെത്തണം എന്നും അദ്ദേഹം അറിയിച്ചു .

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി ടി മാത്യു അധ്യക്ഷന്‍ ആയിരുന്നു . കേരള ഗ്രാമപഞ്ചായത് അസോസിയേഷന്‍ ജനറല്‍ സെക്രെട്ടറി സൂപ്പി നരിക്കാട്ടെരി , പഞ്ചായത്ത്‌ ഡയരക്ടര്‍ ഇന്‍ ചാര്‍ജ് എ സായിദ് , പാലക്കാട് ഡി ഡി പി കെ മുരളീധരന്‍ , കേരള ബ്ലോക്ക് പഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് എം മണികണ്‍ഠന്‍ , തുടങ്ങിയവര്‍ സംബന്ധിചു .

ഐ എസ ഒ അംഗീകാരം നേടിയ ഗ്രാമ പഞ്ചായതുകള്‍ക്കുള്ള അവാര്‍ഡ് തുക വിതരണം, ജില്ലാ തലങ്ങളില്‍ സ്വരാജ് ട്രോഫി സ്വന്തമാക്കിയവര്‍ക്കുള്ള ട്രോഫികളും പ്രശസ്തി പത്രങ്ങളും വിതരണം, മഹാത്മാ പുരസ്കാര വിതരണം, സേവാഗ്രാം മികച്ച രീതിയില്‍ നടപ്പാക്കിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ രചനാമാത്സരങ്ങള്‍ക്കുള്ള സമ്മാന വിതരണം ഈ വര്‍ഷത്തെ പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ ലോഗോ തയാറാക്കിയ ആഷ്റഫിനുള്ള പുരസ്കാര വിതരണം . സംസ്ഥാന തലത്തിലും ജില്ല തലങ്ങളിലും മികവു പുലര്‍ത്തിയ സെക്രെട്ടരിമാര്‍ക്കുള്ള പുരസ്കാര വിതരണം , സ്വന്തം ചെലവില്‍ മാലിന്യ സംസ്കരണ കേന്ദ്രം നിര്‍മിച്ച ഇടുക്കി ജില്ലയിലെ കട്ടപന ഗ്രാമപഞ്ചായത്തിന് എല്‍ എസ ജി ഡിയുടെ സ്പെഷല്‍ ഇന്നോവേട്ടിവ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു

 

Add a Comment

Your email address will not be published. Required fields are marked *