പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്

രാജാക്കാട്‌: രാജാക്ക്‌ട്‌ പഴയവിടുതി ഗവ: യു പി സ്‌കൂളില്‍ വിപുലമായി നടത്തിയിരിക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്‌ ആരം ഭിച്ചു ഉടുമ്പന്‍ ചോല എം ല്‍ എ കെ കെ ജയചന്ദ്രന്‍ ആദ്യ വിളവെടുത്ത്‌ വിളവെടുപ്പ്‌ ഉത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കാര്‍ഷിക കേരളത്തിന്‌ അഭിമാനമായി പഴയവിടുതി ഗവ: യു പി സ്‌കൂള്‍. ജൈവ പച്ചക്കറി കൃഷിയിലൂടെ മാതൃകയായകുകയാണ്‌.
മൂമ്പ്‌ കുറ്റി ബീന്‍സും, വള്ളിപ്പയറും കൃഷിചെയ്‌താണ്‌ ഇവിടെ പച്ചക്കറി കൃഷിയുടെ തുടക്കം. പിന്നീട്‌ കുട്ടികളില്‍ കൃഷിയോടുള്ള താത്‌പര്യം വര്‍ദ്ധിപ്പിക്കുന്നതിനും , വിഷ വിമുക്തമായ ആഹാരത്തിന്‌ ഭക്ഷ്യയോഗ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉദ്‌പ്പാതിപ്പിക്കുക എന്ന ലക്ഷൃത്തോടെയാണ്‌ വിപുലമായ പച്ചക്കറി കൃഷിക്ക്‌ ഇവര്‍ ഇവിടെ തുടക്കമിട്ടത്‌. 
രാജാക്കാട്‌ കൃഷിഭവന്റെ സഹായം കൂടി ലഭിച്ചപ്പോള്‍ കൃഷി ആരംഭത്തില്‍ തന്നെ വിജയം കണ്ടു. നിലവില്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ തന്നെയാണ്‌ ഇവിടുത്തെ പച്ചക്കറി കൃഷി. 
കൂടാതെ ഒരു കുട്ടിക്ക്‌ ഒരു കൂടതൈ എന്ന പദ്ധതിയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്‌ കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്ന്‌ കൊണ്ടുവന്ന കൂടുകളില്‍ മണ്ണും ചാണകവും നിറച്ച്‌ സ്വന്തം പേര്‌ എഴുതി വച്ച്‌ ഇതില്‍ വിവിധ ഇനം പച്ചക്കറി തൈയ്‌കള്‍ നട്ടുപിടിപ്പിച്ചിരിക്കുകയാണ്‌. ഇവയുടെ പൂര്‍ണ്ണമായ സംരക്ഷണവും വിദ്യാര്‍ത്ഥികള്‍ക്ക തന്നെയാണ്‌. ഇത്തരത്തില്‍ വിവിധ രീതിയില്‍ മാതൃകാ പരമായ കൃഷി രീതിയാണ്‌ ഇവിടെ നടപ്പാക്കുന്നത്‌. സംരക്ഷണ ചുമതലയുള്ള വിദ്യാര്‍ത്ഥികളും, മറ്റ്‌ അദ്ധ്യാപകരും രാവിലെ തന്നെസ്‌കൂളില്‍ എത്തി നനയ്‌ക്കല്‍ അടക്കമുള്ള കൃഷി പരിപാലന ജോലികളില്‍ ഏര്‍പ്പെടും.
ഇരുനൂറ്റി അമ്പത്‌ തടം മീറ്റര്‍ പയര്‍, അമ്പത്‌ തടം പാവല്‍, നൂറ്റി എഴുപത്തി അഞ്ച്‌ തടം മുരിങ്ങ ബീന്‍സ്‌, എഴുപത്തി അഞ്ച്‌ തടം ബട്ടര്‍ ബീന്‍സ്‌, ഇരുനൂറ്‌ തടം തക്കാളി, പതിനഞ്ച്‌ സെന്റോളം വരുന്ന സ്ഥലത്ത്‌ കുറ്റി ബീന്‍സ്‌, അമ്പത്‌ തടം കാബേജ്‌, പത്ത്‌ സെന്റ്‌ സ്ഥലത്ത്‌ ക്യാരറ്റ്‌, നാല്‍പ്പത്‌ തടം റാഡിഷ്‌,മുപ്പതിലധികം വെണ്ട, കത്തിപ്പയറ്‌ മുപ്പത്‌ തടം എന്നിവയും ഇത്‌ കൂടാതെ കോവല്‌, ചീനി, വഴുതന, വെള്ളരി മത്തന്‍ പടവലം, എന്നിവയും സ്‌കൂളിന്റെ പരിസരത്തായി നട്ട്‌ പിട്‌പ്പിച്ചിട്ടുണ്ട്‌. 
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ രാജാക്ക്‌ട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബിലാല്‍ അദ്ധ്യക്ഷത വഹിച്ചു ഉടുമ്പന്‍ചോല എം എല്‍ എ കെ കെ ജയചന്ദ്രന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ സ്‌കൂളിന്റെ വിവിധ പ്രദേശങ്ങളിലായി നട്ട്‌ വളര്‍ത്തിയിരിക്കുന്ന പച്ചക്കറി തോട്ട്‌ത്തില്‍ എത്തി എം എല്‍ എ ആദ്യ വിളവെടുപ്പ്‌ നടത്തി. തികച്ചും ജൈവരീതിയില്‍ ഉദ്‌പ്പാതിപ്പിച്ച ക്യാരറ്റ്‌ മണ്ണില്‍ നിന്ന്‌ പിഴുതെടുത്ത്‌ ഇവര്‍ ഇവിടെ വച്ച്‌ തന്നെ കഴിക്കുകയും ചെയ്‌തു. ഉദ്‌ഘാടന സമ്മേളനത്തിലും വിളവെടുപ്പിലും, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ലതാ സുബീഷ്‌,മെമ്പര്‍ മിനി ബേബി, നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ്‌ ഡയരക്‌ട്ടര്‍ പ്രിന്‌സ്‌ മാത്യൂ, . പ്രധാന അദ്യപകന്‍ ജോയി ആന്‍ഡ്രൂസ്‌ കൃഷി ഓഫീസര്‍ ഇ കെ ഷാജി, കൃഷി അസിസ്റ്റന്റ്‌ സജിമോന്‍ പി യു, എസ്‌ എം സി ചെയര്‍മ്മാന്‍ ഒ വി മോഹനന്‍, അദ്ധ്യാപകരായ ഷിബു കെ വി, ജോഷി തോമസ്‌, എന്നിവരും മുന്‍ എസ്‌ എം സി ചെയര്‍മ്മാന്‍ സ്റ്റാലിന്‍ മര്‍ക്കോസ്‌ കൂടാതെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, നിരവധി മാതാപിതാക്കളും വിളവെടുപ്പ്‌ ഉത്സവത്തില്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *