നേപ്പാള്‍ : 1935 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം

ദില്ലി : ഇതുവരെ നേപ്പാളില്‍ നിന്ന് 1935 ഇത്യക്കാരെ ഒഴിപ്പിച്ചു എന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്‌ മാധ്യമങ്ങളെ അറിയിച്ചു . 219 യാത്രക്കാരുമായി വ്യോമസേനയുടെ സി 17വിമാനം ഇന്ന് രാവിലെ ദില്ലിയില്‍ എത്തി . റോഡുമാര്‍ഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ 35 ഓളം ബസുകള്‍ അയച്ചു . തകര്‍ന്ന റോഡു ഗതാഗതം പുനസ്ഥാപിച്ചു വരികയാണ് . വ്യോമ മാര്‍ഗം രക്ഷാ പ്രവര്‍ത്തനം തുടരാന്‍ 13 വിമനാങ്ങള്‍ അയച്ചിട്ടുണ്ട് .നേപ്പാളിലെ ഏക വിമാന താവളം ഇന്ന് വീണ്ടും അടച്ചത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *