നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരില്‍ തെലുങ്കു നടനും

കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ തെലുങ്കു യുവനടന്‍ കെ.വിജയ്(25).യേടകരം.കോം എന്ന സിനിമയുടെ ചിത്രികരണത്തിനായാണ് വിജയ് അടക്കമുള്ള സംഘം നേപ്പാളിലെത്തിയത്. ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ വിജയ് സംഞ്ചരിച്ചിരുന്ന കാര്‍ ഭൂകമ്പത്തില്‍പ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കിഷന്‍ ഹൈദരാബാദില്‍ പറഞ്ഞു.

അപകട സ്ഥലത്തുതന്നെ വിജയ് മരിച്ചു. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെലുങ്ക് സിനിമയിലെ സ്വഭാവ നടനായ വിജയ് നൃത്ത സംവിധായകന്‍ കൂടിയാണ്. ഈ മാസം15നാണ് പതിനഞ്ചംഗ സംഘം ഷൂട്ടിംഗിനായി നേപ്പാളിലെത്തിയത്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ ബാപ്‌ടല സ്വദേശിയാണ് മരിച്ച വിജയ്.

 

 

Add a Comment

Your email address will not be published. Required fields are marked *