നേപ്പാളില്‍ വാഹനാപകടം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.

കാഠ്‌മണ്ഡു: നേപ്പാളിലുണ്‌ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. മക്വാന്‍പുര്‍ ജില്ലയിലെ കുലേക്കനി ഗ്രാമത്തിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ്‌ റോഡില്‍ നിന്നും 200 അടി താഴ്‌ചയിലേക്കു മറിയുകയായിരുന്നു. രണ്‌ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു. റാഞ്ചി സ്വദേശികളാണു കൊല്ലപ്പെട്ടത്‌. ഇവര്‍ കാഠ്‌മണ്ഡുവിലേക്കു പോകുകയായിരുന്നു. ഞായറാഴ്‌ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.

Add a Comment

Your email address will not be published. Required fields are marked *