നേപ്പാളില്‍ മരണം 7040 ആയി

നേപ്പാള്‍ : നേപ്പാളില്‍ ഭൂകമ്പത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 7040പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം . 14123 പേര്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ് എന്ന് നേപ്പാള്‍ പോലിസ് അറിയിച്ചു . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നീക്കം ചെയ്തവ അടക്കം 7040 മൃതദേഹങ്ങള്‍ ആണ് ലഭിച്ചതെന്നു നേപ്പാള്‍ പോലീസിലെ ബാബു കാഞ്ചി ഗിരി അറിയിച്ചു . ഏകദേശം 38 ഇന്ത്യക്കാരും 54 വിദേശ വിനോദ സഞ്ചാരികളും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു . 7.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് ശേഷം ഇന്ന് രാവിലെ വരെ 5.1 വരെ രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങള്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട് . നേപ്പാളിലെ എല്ലാ ഇടങ്ങളിലും സഹായങ്ങള്‍ എത്തിക്കുക എന്നത് ദുഷ്കരമായ കാര്യമാണ് എന്ന് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തി . നാല്‍പതിനായിരം ആളുകള്‍ക് വീടുകള്‍ നഷ്ടമായി എന്ന് റെഡ് ക്രോസ് അറിയിച്ചു

Add a Comment

Your email address will not be published. Required fields are marked *