നേപ്പാളില്‍ ഭൂകമ്പത്തിനിടെ കാണാതായ മലയാളി ഡോക്ടര്‍മാര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പത്തില്‍ പെട്ട് കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാരും മരിച്ചതായി റിപ്പോര്‍ട്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ നേപ്പാളിലെത്തിയ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു എന്നാണ് അറിയുന്നത്. കണ്ണൂര്‍ കേളകം സ്വദേശി കളപ്പുരക്കല്‍ ഡോ. ദീപക് കെ. തോമസ് (25), കാസര്‍കോട് ആനബാഗിലു സ്വദേശി ഡോ. എ.എസ്. ഇര്‍ഷാദ് (26) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നു ഡോ. അബിന്‍ സൂരിയെ ഗുരുതരമായ പരിക്കുകളോടെ ഇന്ന് കാലത്ത് ദില്ലി എയിംസില്‍ എത്തിച്ചിട്ടുണ്ട്.