നേതൃമാറ്റം ഉടന്‍; രമേശിന് സാധ്യത

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): ഉമ്മൻചാണ്ടി അധികനാള്‍ മുഖ്യമന്ത്രിയായി തുടരില്ല എന്ന് ഉറപ്പായി. വ്യക്തി താത്പര്യങ്ങക്കുവേണ്ടി അഴിമതിക്കാരായ മന്തിമാരെ ന്യായീകരിച്ചു സംരക്ഷിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടുത്തുവരുന്ന തിരഞ്ഞെടുപ്പുകള്‍ നേരിട്ടാല്‍ ഫലം നാണം കെട്ട തോല്‍വി ആയിരിക്കും എന്ന് എ കെ ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കൃത്യമായി ബോധ്യപ്പെടുത്തിയിരിക്കുന്നു. നേതാക്കളുടെയും പാര്‍ട്ടി തന്നെ നടത്തിയ ‘രഹസ്യാന്വേഷണ’ ത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ ഭരണതലത്തില്‍ നേതൃമാറ്റം അനിവാര്യമാണ് എന്നു ഹൈക്കമാണ്ട് തീരുമാനിച്ചതായി അറിയുന്നു. ഈ തീരുമാനം അടിയന്തിരമായി നടപ്പാക്കാന്‍ വിപാസന്ക്കുശേഷം വര്‍ദ്ധിതവീര്യത്തോടെ മടങ്ങിഎത്തിയ രാഹുല്‍ ഗാന്ധി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ തീരുമാനം വേണമെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം.

 

മുഖ്യമന്ത്രിയെ അഴിമതിയുടെ ആള്‍ രൂപമായി ജനങ്ങള്‍ കാണുന്നു എന്നാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെയും ചില ഘടക കക്ഷി നേതാക്കളുടെയും ആക്ഷേപം. യു ഡി എഫില്‍ നിന്ന് പുറത്തുപോകുന്നതിന് മുന്‍പ് ബാലകൃഷ്ണപിള്ള ഇക്കാര്യം സോണിയാഗാന്ധിയെ ധരിപ്പിച്ചിരുന്നു.

സോളാർ അഴിമതിക്ക് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്കിയതായി പി.സി.ജോര്ജിന്റെ സോളാർ കമ്മിഷന് മുന്നിലെ മൊഴിയും, സരിതയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് അടുപ്പമുണ്ടെന്ന വെളിപ്പെടുതലുകളുടെയും മന്ത്രി സഭയുടെ പ്രതിഛായക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചു. സലിംരാജ് കേസിലെ ഉമ്മൻ‌ചാണ്ടി ബന്ധവും കൂടി പരസ്യമായതോടെ പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പടയോരുക്കത്തിനു ആക്കം കൂടി.    .

എക്സൈസ് മന്തി ബുവിനെതിരെ പുറത്തുവന്ന 10 കോടിയുടെ കോഴ ആരോപണത്തെ നിസ്സരവല്‍ക്കരിക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടിയതോടെ  പൊതുജനങ്ങള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു വില്ലന്‍ പരിവേഷമാണ് ഉണ്ടായിട്ടുള്ളത് എന്ന് പാര്‍ട്ടിയില്‍ ശക്തമായ ഒരു വിഭാഗം കരുതുന്നു. പൊതുമരാമത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് കോടികളുടെ അഴിമതി നടത്തിയെന്ന ലോകായുക്തയ്ക്ക് മുന്നിലുള്ള ഗണേഷ് കുമാറിന്റെ മൊഴി യും അതുപോലെ ഇപ്പോള്‍ പൊതുജനം ചര്‍ച്ചചെയ്യുന്ന എസ് എസ് എല്‍ സി ഫല പ്രഖ്യാപനത്തില്‍ വന്ന ഗുരുതരമായ പിഴവുകള്‍. വിദ്യാഭ്യാസ മന്ത്രിയുടെ നിക്ഷിപ്ത താത്പര്യമാണ് ഇങ്ങനെ ഒരു ഗുരുതര പിഴവിന് കാരണം എന്ന് വിദഗ്ധര്‍ കാര്യ കാരണ സഹിതം സമര്‍ത്ഥിക്കുമ്പോള്‍ മുഖ്യമന്ത്രി “വീണ വായിക്കുന്നു”.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ അടുത്ത വരുന്ന തെരഞ്ഞെടുപ്പുകളില്‍  കേരളത്തിന് ദില്ലിയുടെ അനുഭവമാകും എന്ന് പാര്‍ട്ടിയിലെ യുവനേതാക്കളില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തിൽ ഒരു ഹിന്ദുവിനെ മുന്നിൽ നിർത്തി തിരഞ്ഞെട്പ്പിനെ നേരിട്ടാൽ അത് ഗുണം ചെയ്യുമെന്ന വിലയിരുതലുല്ലതിനാല്‍ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ ആവണം ഉമ്മന്‍ ചാണ്ടിക്ക് പകരം അവരോധിക്കാന്‍ സാധ്യത. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പല ചെയ്തികളും ന്യൂനപക്ഷ പ്രീണനവും ഒപ്പം ഹിന്ദു വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ പാര്‍ട്ടിയെ കരകയറ്റാന്‍ നേതൃമാറ്റം അനിവാര്യമാണ് എന്ന്  ആന്റണി ആവര്‍ത്തിച്ചു ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്-ഉമ്മന്ച്ണ്ടിചായോടുള്ള ഒരു മധുര പ്രതിക്കാരം. തനിക്കു ഗ്രൂപ്പില്ലെന്നുള്ള ആന്റണിയുടെ പ്രഖ്യാപനത്തിനു ശേഷം പഴയപോലെ ‘എ’ ഗ്രൂപ്പിൽ നിന്നുപോലും പിന്തുണയില്ലെന്നത് ഉമ്മൻ ചാണ്ടിയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആക്കിയിട്ടുണ്ട്.

 

 

Add a Comment

Your email address will not be published. Required fields are marked *