നിസാം മോഡല്‍ ആക്രമണം
തൃശ്ശൂര്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ നേര്‍ക്ക് നിസാം മോഡല്‍ ആക്രമണം നടത്തിയ കേസിലെ പ്രതി ഷിബിനെ പോലിസ് പഴനിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന പിതാവ് സുരേന്ദ്രനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ പഴനിയില്‍നിന്നാണ് ഷിബിന്‍ അറസ്റ്റിലായത്. ഉച്ചയോടെ ഷിബിനെ തൃശ്ശൂരിലെ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെത്തിക്കും. ഷിബിനേയും, പിതാവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് തൃശ്ശൂരിലെ അരിമ്പൂരില്വച്ച് പെണ്‍കുട്ടിയെ ഷിബിന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിച്ച് തെറിച്ചുവീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കുനേരെയും യുവാവ് കാര്‍ ഓടിച്ചുകയറ്റിയതോടെ സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. (മനോജ്)