നിഷേധവോട്ട് ഉണ്ടാകില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബറില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് ഉണ്ടാകില്ല. തദ്ദേശസ്വയം ഭരണ ആക്ടില്‍ നിഷേധവോട്ട് അവകാശമായി പറയാത്തത് കൊണ്ടാണിതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന് നായര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തമാസം പകുതിയോടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ആദ്യമായി ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പാണിത്