നിഷാമുമായി രഹസ്യകൂടിക്കാഴ്ച; മുന്‍ തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍. വിവാദ വ്യവസായി മുഹമ്മദ് നിഷാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍.
എ ഡി ജി പി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി.
ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമുമായി ജേക്കബ് ജോബ് കൂടിക്കാഴ്ച നടത്തിയ വിവരം ‘മാതൃഭൂമി ന്യൂസാ’ണ് പുറത്തുവിട്ടത്.
ഇതേത്തുടര്‍ന്ന് ഐ.ജി ടി.ജെ ജോസ് അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് എ ഡി ജി പി ശങ്കര്‍ റെഡ്ഡിക്ക് ഐ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയായ ജേക്കബ് ജോബ് 1981 ലാണ് സംസ്ഥാന പോലീസ് സര്‍വീസില്‍ പ്രവേശിച്ചത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായി 2014 ആഗസ്തിലാണ് ജേക്കബ്ബ് ജോബ് നിയമിക്കപ്പെട്ടത്.

Add a Comment

Your email address will not be published. Required fields are marked *