നിശാഗന്ധി പുരസ്കാരം പദ്മ സുബ്രഹ്മണ്യത്തിന്

തിരുവനന്തപുരം, ഹിന്ദുസ്ഥാന്‍ സമാചാര്‍ : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ നിശാഗന്ധി പുരസ്ക്കാരത്തിന്പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യം അർഹയായി. ശാസ്ത്രീയ നൃത്തത്തിനു പത്മാ സുബ്രഹ്മണ്യം നല്കിയ സംഭാവനകളെ ആദരിച്ചു കൊണ്ടാണ് പുരസ്ക്കാരം നല്കുന്നത്. കേരളാ ടൂറിസം വകുപ്പാണ് സംഗീതത്തിനും നൃത്തത്തിനും നല്കുന്ന സംഭാവനകളെ മുൻനിർത്തി വർഷാവർഷം നിശാഗന്ധി പുരസ്ക്കാരം നല്കുന്നത്. 1.50 ലക്ഷം രൂപയും ശില്പവുമാണ് നല്കുക.. ആഗോളതലത്തിൽ തന്നെ ഭരതനാട്യത്തിന്റെ യശസ്സുയര്തുന്നതിൽ മികച്ച പങ്കാണ് പത്മാ സുബ്രഹ്മണ്യം വഹിക്കുന്നതെന്ന് നിശാഗന്ധി അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ടൂറിസം മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. തന്റേതായ കൂട്ടിച്ചേർക്കലുകൾ നടത്തി ഭരതനാട്യത്തെ കൂടുതൽ മുന്നോട്ടെക്ക് പത്മാസുബ്രഹ്മണ്യം വഴി നടത്തിയെന്നും, സ്വയം മാതൃകയാകുകയും യുവതലമുറയെ ഈ രംഗത്തേക്ക് പ്രചോദിപ്പിച്ചു നിർത്ത്കയുംചെയ്തുകൊണ്ട് അവർ ഈ ശാസ്ത്രീയ നൃത്തകലയെ സമ്പന്നമാക്കിയെന്നും എ.പി.അനിൽകുമാർ പറഞ്ഞു. നാളെ ആരംഭിക്കുന്ന നിശാഗന്ധി ഫെസ്റ്റിവലിൽ പത്മാ സുബ്രഹ്മണ്യത്തിന് അവാർഡ് സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറിയും, സംസ്കൃത സർവകലാശാല വൈസ് ചാൻസലറുമായ കെ.ജയകുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ സി.ഗൌരിദാസൻ നായർ, ടൂറിസം ഡയരക്ടർ ഷേഖ് പരീത് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.

 

Add a Comment

Your email address will not be published. Required fields are marked *