നിര്‍ഭയ ഡോക്യുമെന്‍ററി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ദില്ലി പെണ്‍കുട്ടി നിര്ഭയയെ അടിസ്ഥാനമാക്കി ബിബിസി തയാറാക്കിയ ഇന്ത്യയുടെ മകള്‍ എന്നാ ഡോക്യുമേന്റരിയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും . നാലു പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെയും അദ്ദേഹത്തിന്റെ അഭിഭാഷകന്റെയും വിവാദ പരാമര്‍ശങ്ങള്‍ മൂലമാണ് നിരോധനം ഏര്‍പ്പെടുത്തിയത് . സഞ്ജീവ് സചദേവ , ബിഡി അഹമ്മദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക . ആഭ്യന്തരമാന്ത്രാലയവും വാര്‍ത്താ വിതരണ മന്ത്രാലയവും പ്രദര്‍ശനാനുമതി നിഷ്ധിച്ചിരുന്നു എന്ന് ദില്ലി പോലിസ് കമ്മിഷണര്‍ അറിയിചു . എന്നാല്‍ ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും എന്ന് നിര്‍മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു എന്നാല്‍ ഡോക്യുമെന്ടരിയില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ആണ് ഉള്ളതെന്ന് സംഭവത്തിലെ ഏക ദൃക്സാക്ഷി വെളിപ്പെടുത്തി .

Add a Comment

Your email address will not be published. Required fields are marked *