നിര്‍ഭയ ഡോക്യുമെന്ററി : ഇന്ത്യന്‍ നിലപാടുകള്‍ക് എതിരെ ബിബിസി

 

ലണ്ടന്‍ : ദില്ലി കൂട്ടമാനഭംഗകേസിലെ പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തി ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌ത ബിബിസി ഇന്ത്യന്‍ നിലപാടുകളെ ആക്ഷേപിച്ച്‌ രംഗത്തുവന്നു. ഇന്ത്യ നിരോധനങ്ങളുടെ രാജ്യമാണെന്ന സ്ഥിതിയാണെന്നും ഇവിടെ സിനിമയും പുസ്‌തകങ്ങളും മുതല്‍ ഏറ്റവും ഒടുവില്‍ ബീഫ്‌ വരെ നിരോധിച്ചിരിക്കുകയാണെന്നും ബിബിസി പറയുന്നു.

പ്രതിച്ഛായയില്‍ ഏറെ ശ്രദ്ധവയ്‌ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ അതോ അദേഹത്തിന്‌ വേണ്‌ടി ആഭ്യന്തര മന്ത്രാലയം നടത്തിയ നീക്കമാണോ ഡോക്യുമെന്‍ററിയുടെ നിരോധനത്തിന്‌ പിന്നിലെന്ന്‌ വ്യക്തമല്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജയിലില്‍ നിന്ന്‌ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട പ്രതിയുടെ അഭിമുഖം എടുക്കാനായെന്നതാണ്‌ ഡോക്യുമെന്‍ററിയുടെ പ്രധാനഘടകമായി ബിബിസി കാണുന്നത്‌. ഇത്‌ പലരെയും ചൊടിപ്പിച്ചിട്ടുണ്‌ട്‌. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ തമ്മിലുളള കിടമല്‍സരവും ഡോക്യുമെന്റ റി വിവാദത്തിന്‌ പിന്നിലുണെ്‌ടന്ന്‌ ബിബിസി ആരോപിക്കുന്നു.ഡോക്യുമെന്ററിയുടെ സംപ്രേഷണ അവകാശം ഒരു ഇംഗ്ലീഷ്‌ ചാനല്‍ നേടിയ തോടെ മറ്റൊരു ചാനല്‍ ഡോക്യുമെന്റ റിക്കെതിരെ ക്യംപയിനുമായി രംഗത്തെത്തിയെന്നും ബിബിസി നിരീക്ഷിച്ചു.

Add a Comment

Your email address will not be published. Required fields are marked *