നിര്‍ണ്ണായക യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം : നിര്‍ണ്ണായക യുഡിഎഫ് യോഗം ഇന്ന് ചേരും. യോഗത്തില്‍ അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആര്‍എസ്പി ആവശ്യപ്പെടും. ഉച്ചയ്ക്ക് ക്ളിഫ് ഹൗസില്‍ വെച്ചാണ് യോഗം. അരുവിക്കര സീറ്റിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസും ആര്‍എസ്പിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നേക്കും. എന്നാല്‍ സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാന്‍ സാധ്യതയില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ബജറ്റ് അവതരണത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും യോഗം ചര്‍ച്ച ചെയ്യും. കൂടാതെ ആര്‍.ബാലകൃഷ്ണപിള്ളയേയും കേരള കോണ്‍ഗ്രസ് ബിയേയും യുഡിഎഫില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള തീരുമാനവും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.

Add a Comment

Your email address will not be published. Required fields are marked *