നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ വായ്പാനയം
മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ, വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയിലൊന്നും മാറ്റംവരുത്തിയിട്ടില്ല. റിപ്പോ നിരക്ക് നിലവിലുള്ള 7.5 ശതമാനത്തിലും സിആര്‍ആര്‍ നിരക്ക് നാല് ശതമാനത്തിലും തുടരും. 2016 ജനവരിയോടെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് താഴെയെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് വ്യക്തമാക്കി. ആഗോള വിപണിയില്‍ ക്രൂഡ് വിലകൂടിയതും അപ്രതീക്ഷിതമായുണ്ടായ മഴയില്‍ വ്യാപകമായി കൃഷി നശിച്ചതും രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ധനവ് വരുത്തിയേക്കും. ഇത് പണപ്പെരുപ്പ നിരക്കുകളെ സമീപകാലയളവില്‍ ബാധിച്ചേക്കാം. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു നിരക്കുകുറയ്ക്കലില്‍നിന്ന് ആര്‍ബിഐ വിട്ടുനിന്നതെന്നാണ് സൂചന.
( രാജി രാമന്‍കുട്ടി )