നിയമസഭയില്‍ നടന്ന ഇടത് പ്രക്ഷോഭത്തില്‍ തെറ്റൊന്നും ഇല്ലെന്നു കാരാട്ട്

ദില്ലി: കോഴ ആരോപണങ്ങള്‍ നേരിടുന്ന ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ച ഇടതു പക്ഷത്തിന്റെ നടപടിയില്‍ തെറ്റ് കാണാന്‍ കഴിയില്ല എന്ന്സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇക്കാര്യത്തില്‍ ഇന്നലെ നിയമസഭയിലുണ്ടായ സംഭവവികാസങ്ങളില്‍ പ്രതിപക്ഷത്തെ പഴിക്കാന്‍ ആവില്ല. പ്രതിഷേധിക്കാന്‍ സിപിഎം തെരഞ്ഞെടുത്ത രീതിയില്‍ അപാകതയില്ലെന്നും കാരാട്ട് ദില്ലിയില്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *