നിയമസഭയിലെ സാധനങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ ഡിജിപി സിറ്റി പോലിസ് കമ്മിഷണര്‍ക്ക് പരാതി കൈമാറി

തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്‌ച പ്രതിപക്ഷം നടത്തിയ സമരത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതി ഡിജിപി സിറ്റി പോലീസ്‌ കമ്മീഷണര്‍ക്കു കൈമാറി. നിയമസഭാ സെക്രട്ടേറിയേറ്റാണ്‌ ഇതു സംബന്ധിച്ച പരാതി നല്‍കിയത്‌. സംഭവത്തില്‍ കേസെടുക്കണമോ എന്ന കാര്യം തിങ്കളാഴ്‌ച തീരുമാനിക്കും.
വെള്ളിയാഴ്‌ച നടന്ന സമരത്തിനിടെ സ്‌പീക്കറുടെ ചേംബറിലേക്ക്‌  കയറിയ പ്രതിപക്ഷ എംഎല്‍എമാര്‍ സ്‌പീക്കറുടെ കസേര എടുത്തെറിയുകയും മൈക്കും കപ്യൂട്ടറും നശിപ്പിക്കുകയും ചെയ്‌തിരുന്നു

Add a Comment

Your email address will not be published. Required fields are marked *