നിയമസഭയിലെ ചീഫ് മാര്‍ഷലിന്‍റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം : നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് വിഭാഗത്തിന്‍റെ തലവന്‍ ചീഫ് മാര്‍ഷല്‍ അന്‍വിന്‍ ജെ.ആന്‍റണിയുടെ വീടിന് നേരെ ആക്രമണം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തിരുവനന്തപുരത്ത് പിഎംജിയിലെ പുഷ്പനഗറിലുള്ള വീടിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന് മുറ്റത്തുണ്ടായിരുന്ന കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് സ്പീക്കര്‍ എന്‍.ശക്തന്‍ വീട് സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *