നികുതി മേഖലയില്‍ പുത്തന്‍ ഉണര്‍വ്

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കുളള നികുതിയിളവ്15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി. ഇഎസ്ഐ, ആരോഗ്യ ഇൻഷുറൻസ് എന്നിവയിൽ ഏതു വേണമെന്ന് തൊഴിലാളിക്ക് തിരഞ്ഞെടുക്കാം. പൗരന്മാരുടെ മെച്ചപ്പെട്ട ആരോഗ്യം രാജ്യത്തിന്റെ മികച്ച വളർച്ചയ്ക്ക് ആവശ്യം.

പെൺകുട്ടികൾക്കുളള സുകന്യ സമൃദ്ധി യോജനയിലെ നിക്ഷപങ്ങൾക്ക് പൂർണ നികുതിയിളവ് അതിസമ്പന്നർക്ക് അധിക നികുതി,ഒരു കോടിയിൽ അധികം വാർഷിക വരുമാനമുള്ളവർക്ക് രണ്ടു ശതമാനം സർചാർജ് വരും എക്സൈസ് നികുതി 12.5 ശതമാനമാക്കി ഉയർത്തി സ്വത്ത് നികുതി ഒഴിവാക്കി ഒരു കോടി രൂപയിൽ ഉയർന്ന വരുമാനത്തിന് സർചാർജ് ഈടാക്കാൻ നടപടി സ്വീകരിക്കും ഒരു ലക്ഷം രൂപയിൽ ഉയർന്ന എല്ലാ വാങ്ങലിനും പാൻ കാർഡ് നിർബന്ധം വിദേശത്തെ നിക്ഷേപങ്ങൾ മറച്ചുവച്ചുളള നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും റിട്ടേൺ ഫയൽ ചെയ്യാത്തതും ഏഴുവർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും

റിയൽ എസ്റ്റേറ്റ് മേഖലയിലെ ബെനാമി ഇടപാടിനെതിരെ നടപടിയെടുക്കും, ഇതിനായി നിയമനിർമാണം നടത്തും അടുത്ത വർഷം മുതൽ ചരക്കുസേവന നികുതി നടപ്പാക്കും കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും, രാജ്യത്തിനു പുറത്തെ കളളപണം മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കും കോർപറേറ്റ് മേഖലയിലെ 30 ശതമാനം നികുതി മറ്റു രാജ്യങ്ങളെ തുലനം ചെയ്യുമ്പോൾ ഉയർന്നതെന്ന് ജയ്റ്റ്ലി, ഇത് 25 ശതമാനമാക്കും റോഡ്, റയിൽവേ, അടിസ്ഥാന സൗകര്യവികസനത്തിന് നികുതിരഹിത ബോണ്ടുകൾ വരും സ്വഛ് ഭാരത് പദ്ധതിക്കുള്ള സംഭാവനകൾക്ക്100 ശതമാനം നികുതിയിളവും നല്‍കും .

ചെറുകിട സംരംഭകര്‍ക്കായി മുദ്രാ ബാങ്ക്.പുതിയ തൊഴില്‍ പദ്ധതി നടപ്പിലാക്കും .വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് തൊഴില്‍ പദ്ധതി.12 രൂപാ വാര്‍ഷിക പ്രീമിയത്തില്‍ എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് .അടിസ്ഥാന സൌകര്യ വികസനത്തിന്‌ 70000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് .രാജ്യം നേരിടുന്ന ഊർജ പ്രതിസന്ധി മറികടക്കാൻ നാലു പുതിയ വന്‍കിട ഊര്‍ജപദ്ധതികള്‍ നടപ്പിലാക്കുമെന്നു ധനമന്ത്രി അരുണ്‍ ജെറ്റ്ലി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും. പുതിയ നിക്ഷേപ മേഖലകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും.
റയില്‍വെയിലെയും റോഡ് നിര്‍മാണത്തിലെയും പദ്ധതികള്‍ക്ക് നികുതിയേതര ബോണ്ട്
സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 കോടി
കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി
കൂടംകുളം ആണവ നിലയത്തിന്റെ രണ്ടാം യൂണിറ്റ് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.
പൊതുമേഖലയിലുള്ള തുറമുഖങ്ങളെ കമ്പനീസ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരും.
ലോകോത്തര നിലവാരത്തിലുള്ള ഐടി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 150 കോടി രൂപ
അശോകചക്രം പതിച്ച സ്വര്‍ണ നാണയങ്ങളിറക്കും
പവര്‍ ആന്‍ഡ് പ്ലേ മാതൃകയില്‍ അഞ്ച് അള്‍ട്രാ മെഗാ പവര്‍ പ്രൊജക്ടുകള്‍.
ഇഎസ്ഐ, പിഎഫ് നിയമങ്ങളില്‍ ഭേദഗതി.

രാജ്യത്തിന്റെ വരുന്ന സാമ്പത്തിക വര്ഷത്തെ വളര്‍ച്ചാ നിരക്ക് 7.5%ത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. സാധാരണക്കാര്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു.

രാജ്യം സാമ്പത്തിക സ്ഥിരതയാര്‍ജ്ജിക്കുകയാണ്. ജിഡിപി എട്ട് ശതമാനത്തില്‍ നിന്ന്8.5ശതമാനമാക്കി ഉയര്‍ത്തും. ബജറ്റ് ഏറ്റവും ഗുണകരമായ സമയത്താണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികരംഗം ഇന്ത്യയുടേതാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായത് നേട്ടമായി. സാധാരണക്കാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമമാണ് പ്രധാനം – ധനമന്ത്രി പറഞ്ഞു.

ഓഹരി വിപണി നിയന്ത്രണത്തിന് പുതിയ സംവിധാനം .പൊതുമേഖലാ തുറമുഖങ്ങള്‍ പങ്കാളിത്തത്തിലേക്ക് .കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി രൂപ .ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുതിയ തൊഴില്‍ പദ്ധതി .സ്റ്റാര്‍ട്ട്അപ്പ്‌ പദ്ധതികള്‍ക്ക് 1000 കോടി രൂപ കൂടങ്കുളം രണ്ടാം ഘട്ടം ഈ വര്‍ഷം കമ്മിഷന്‍ ചെയ്യും .4000 മെഗാവാട്ടിന്റെ നാല് വൈദ്യുത പദ്ധതികള്‍ .എഫ്എംസി -സെബി ലയനം ഉടന്‍ .നിര്‍ഭയ ഫണ്ടിന് 1000 കോടി രൂപ .

അടിസ്ഥാന സൌകര്യ മേഖലയില്‍ വന്‍ നിക്ഷേപം .4.4 ലക്ഷം വരെ ആദായ നികുതിയില്ല .സാങ്കേതിക സേവന നികുതി 15 ശതമാനം കുറച്ചു .സേവന നികുതി 14 ശതമാനമാക്കി .രാജ്യത്ത് നിര്‍മ്മിക്കുന്ന തുകല്‍ ചെരുപ്പിന് വിലകുറയും .കള്ളപ്പണ നിക്ഷേപത്തിന് 10 വര്‍ഷം വരെ തടവ് .ബീഹാറിനും, ബംഗാളിനും പ്രത്യേക സാമ്പത്തിക സഹായം.കോര്‍പ്പറേറ്റ് നികുതി കുറയ്ക്കും .നികുതിദായകര്‍ക്കുള്ള ഇളവുകള്‍ തുടരും .ബാങ്കുകളില്‍ സ്വര്‍ണ്ണം നിക്ഷേപമായി സ്വീകരിച്ചു പലിശ നല്‍കും.അശോകചക്ര മുദ്രയുള്ള സ്വര്‍ണ്ണനാണയം ഇറക്കും .കേരളത്തിന്‌ എയിംസ് ഇല്ല, നിഷ് സര്‍വകലാശാലയാക്കും.ആഭ്യന്തര കടവും, വിദേശ കടവും പുതിയ ഏജന്‍സിക്ക് കീഴില്‍ .

 

 

Add a Comment

Your email address will not be published. Required fields are marked *