നാവികസേനയുടെ ഡോണിയര്‍ വിമാനം തകർന്ന് രണ്ടു പേരെ കാണാതായി

പനാജി: നാവികസേനയുടെ ഡോണിയർ നിരീക്ഷണ വിമാനം ഗോവയിൽ തകർന്നു വീണ് രണ്ട് ഉദ്യോഗസ്ഥരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഗോവയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ വച്ച് രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.പതിവ് നിരീക്ഷണ പറക്കലിലായിരുന്ന വിമാനത്തിൽ നിന്ന് രാത്രി 10.08നാണ് അവസാന സിഗ്നൽ ലഭിച്ചതെന്ന് നാവികസേന അറിയിച്ചു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആറു യുദ്ധകപ്പലുകളും വിമാനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
(മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *