നാലു കോടിയുടെ മയക്കുമരുന്നുമായി യുവതി പിടിയില്‍

തിരുവനന്തപുരം : നാലു കോടി രുപ വിലമതിക്കുന്ന മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതി പിടിയില്‍. തൃശ്ശൂര്‍ സ്വദേശിനി ഷിനി ആന്റണിയാണ് കേന്ദ്ര നാര്‍കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷിനി ഹെറോയിനുമായി പിടികൂടിയത്. കുവൈറ്റില്‍ നിന്ന് കഴിഞ്ഞ മാസം നാട്ടിലെത്തിയ ഇവര്‍ ഇന്ന് രാവിലെ മടങ്ങിപോവുകയായിരുന്നു. എന്നാല്‍ ഹെറോയിന്‍ കണ്ടെടുത്ത ബാഗ് തന്റേതല്ലെന്നും കുവൈറ്റിലെ ഒരു സുഹൃത്ത് പറഞ്ഞിട്ട് മറ്റൊരാള്‍ തന്നെ ഏല്‍പ്പിച്ചതാണെന്നുമാണ് ഷിനി പറഞ്ഞത്. കുവൈറ്റിലെ ഒരു ലാബിലെ ജീവനക്കാരിയാണ് ഷിനി

Add a Comment

Your email address will not be published. Required fields are marked *