നാരായണ്‍ ദേശായി അന്തരിച്ചു

സൂറത്: രാഷ്ട്രപിതാവിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനും പ്രമുഖ ഗാന്ധിയനുമായ നാരായണ്‍ ദേശായി (91)അന്തരിച്ചു. ഇന്ന് അതിരാവിലെ നാല് മണിക്ക് തെക്കന്‍ ഗുജറാത്തിലെ വേഡ്ചിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക്.

1924 ഡിസംബര്‍ 24ന് ഗുജറാത്തിലെ ബുല്‍സറില്‍ ജനിച്ച നാരായണ്‍ ദേശായി ഗാന്ധിജിയുടെ സബര്‍മതി ആശ്രമം,വാര്‍ധയിലെ സേവാഗ്രാം എന്നിവിടങ്ങളിലാണ് വളര്‍ന്നത്. സ്കൂളില്‍ പോകാതെ അച്ഛന്‍റെയും ആശ്രമത്തിലെ മറ്റുള്ളവരുടെയും ശിക്ഷണത്തില്‍ ആശ്രമത്തില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം നേടിയത്.

ആചാര്യ വിനോബ് ഭാവെയുടെ ഒപ്പം ഭൂദാന പ്രസ്ഥാനത്തില്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദേശായി,അടിയന്തരാവസ്ഥക്കെതിരെ സജീവമായി രംഗത്ത്‌ ഉണ്ടായിരുന്നു. ഗുജറാത്തി,ഇംഗ്ളീഷ്,ഹിന്ദി ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *