നാണംകെട്ട ദൃശ്യങ്ങളുമായി കേരള നിയമസഭ

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ഇന്ത്യയിലെ ; ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും നാണം കെട്ട ദൃശ്യങ്ങളുമായി കേരള നിയമസഭ . ചന്തപോലെ ആണ് ഭരണ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പെരുമാറിയത് . ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം മോശമായ രീതിയില്‍ സഭ . സഭാ നാഥനായ സ്പീക്കറെ അകത്തു കടത്തിയില്ലെന്നു മാത്രമല്ല ഇരിപ്പിടവും കമ്പ്യുട്ടറും അടക്കം ഡയസ് തകര്‍ത്തു തരിപ്പണമാക്കി പ്രതിപക്ഷ എം എല്‍ എ മാര്‍ . ഇന്നലെ സ്പീക്കറായി സ്ഥാനം ഏറ്റെടുത്ത എന്‍ ശക്തന് പുത്തരിയിലെ കല്ലുകടി . ഒരാഴ്ചയായി മാണിയെ ബജറ്റ് അവതരിപ്പിക്കില്ല എന്ന് പ്രതിപക്ഷം പറയുന്നു . എന്നാല്‍ താനിതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന് മാണിയും . മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സംഗതി വഷളാകും എന്നു വി എസ മുന്നറിയിപ്പ് നല്‍കി . ബാര്‍ കോഴ ആരോപണ വിധേയനായ മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ ആവതെല്ലാം ചെയ്യുമെന്നും എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരാണ് ഉത്തരവാദി എന്ന് പതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു . സഭക്ക് അകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച പ്രതിപക്ഷം ഇന്നലെ രാത്രി സഭയില്‍ തങ്ങി . ഉറക്കം വരാതിരിക്കാന്‍ പ്രതിപക്ഷാംഗങ്ങളുടെ വക തുള്ളല്‍ പാട്ടും നാടകവും അരങ്ങേറി . മാണിയും മുഖ്യമന്ത്രിയും മന്ത്രിമാരും സഭയില്‍ തങ്ങി 617 ആം നമ്പര്‍ മുറി ചരിത്ര പ്രസിദ്ധമായി . മാണിക്ക് കര്‍ശന സുരക്ഷ ഒരുക്കി പോലിസ് . ഇന്നലെ സഭയില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പ്രതിപക്ഷം ഇന്ന് പുലര്‍ച്ചെ മുതല്‍ സഭയുടെ നടുത്തളത്തില്‍ പ്രതിഷേധം പുനരാരംഭിച്ചു . സ്പീക്കറെ ഏതു വിധേനയും സഭയില്‍ കടത്താതിരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെ മാണി അകത്തേക്ക് . ബജറ്റ് വായന തുടങ്ങിയ മാണി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ വായന തീരത്ത് ബജറ്റ് സഭയുടെ മേശപ്പുറത്തു വച്ച് സ്വന്തം മുറിയിലേക്ക് . നാളിതു വരെ ഇങ്ങനെ ഒരു ബജറ്റ് അവതരണം ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടുണ്ടാകില്ല . എന്നാല്‍ സ്പീക്കറുടെ അനുമതി കൂടാതെയാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന് പ്രതിപക്ഷ ബഹളം . ബജറ്റ് അവതരിപ്പിച്ച മാണിയെ അഭിനന്ദിച്ചു ഭരണപക്ഷം . സ്പീക്കര്‍ ആംഗ്യത്തിലൂടെ അനുവാദം നല്‍കിയെന്ന് അവരുടെ വാദം . ഇങ്ങനെയും ബജറ്റ് അവതരണാനുമതി നല്കാമോ എന്ന ചോദ്യം ബാക്കി . അരിശം തീരാതെ വി ശിവന്‍ കുട്ടി എം എല്‍ എ സഭയിലെ സീറ്റുകള്‍ക്ക് മുകളിലൂടെ നടന്നു മേശപ്പുറത്തു കണ്ടതെല്ലാം വലിച്ചു വാരി നിലത്തിട്ടു എന്നിട്ട് താഴെ ഇറങ്ങിയതോടെ തളര്‍ന്നു വീണു . അതിനിടെ ബിജിമോല്‍ എം എല്‍ എ യും കെ കെ ലതിക എം എല്‍ എ യും ഭരണ പക്ഷാമ്ഗങ്ങലുമായി ഉന്തും തള്ളും നടത്തി അവരും കുഴഞ്ഞു വീണും . പ്രതിപക്ഷ എംഎൽഎമാരെത്തി സംസാരിച്ചതോടെ ഇവർ വീണ്ടും മുദ്രാവാക്യങ്ങളുമായി രംഗത്ത്.സഭാതലത്തിൽ ക്ഷീണിച്ചവശരായി കിടക്കുന്ന എംഎൽഎമാരായ വി.ശിവൻകുട്ടിയെയും അജിതിനെയും സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടു പോയി. കെ.ശിവൻകുട്ടി എംഎൽഎയെ ആശുപത്രിയിലേക്കു മാറ്റി. സഭാതലത്തിലെ ഉന്തിലും തളളിലും കെ.എസ്.സലീഖ,ടി.വി.രാജേഷ്, അജിത്, സി.ദിവാകരൻ, ജമീല പ്രകാശം,കെ.കെ.ലതിക, ശിവദാസൻ നായർ തുടങ്ങിയ എംഎൽഎമാർക്കും പരുക്ക്. നിയമസഭാ വളപ്പിനു പുറത്ത് വൻ സംഘർഷം. പൊലീസ് ലാത്തി വീശി. ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പിഎംജി ജംക്ഷനിൽ പൊലീസ് വാഹനങ്ങൾക്കു നേരെ കല്ലേറ്. ബജറ്റ് അവതരണം സ്പീക്കറുടെ അനുമതിയോടെയല്ലാത്തതിനാൽ സമരം വിജയിച്ചുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രഖ്യാപിച്ച് മടങ്ങുന്നതിനിടെയാണ് സംഘർഷമുണ്ടായത്.എന്തായാലും ഒരു യുദ്ധ പ്രതീതിയിലാണ് ഇത്തവണത്തെ ബജറ്റ് . മാധ്യമാപ്രവര്ത്തകാര്‍ക്ക് ബജറ്റിന്റെ വിശദാംശങ്ങള്‍ കൈമാറുമെന്ന് മാണി അറിയിച്ചു .

 

Add a Comment

Your email address will not be published. Required fields are marked *