നാടന്‍കലാകാര പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഇടുക്കി ; കേരള ഫോക്‌ലോര്‍ അക്കാദമി 2014 വര്‍ഷത്തെ നാടന്‍ കലാകാരന്‍മാര്‍ക്കുള്ള ഫെലോഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. നാടന്‍ കലാരംഗത്ത്‌ തനതായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളതും മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയുടെ അവാര്‍ഡിന്‌ അര്‍ഹരായവരുമായ നാടന്‍ കലാകാരന്‍മാര്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം കലാകാരനാണെന്ന്‌ തെളിയിക്കുന്ന കോര്‍പ്പറേഷന്‍/മുനിസിപ്പല്‍/ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ സാക്ഷ്യപത്രം, വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, കലാരംഗത്ത്‌ പ്രാഗത്ഭ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌,അക്കാദമിയുടെ അവാര്‍ഡ്‌ നേടിയതു സംബന്ധിച്ച വിശദാംശങ്ങള്‍, 3പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോകള്‍,ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടാവണം.

Add a Comment

Your email address will not be published. Required fields are marked *