നവിമുംബൈ പള്ളി ആക്രമണത്തില്‍ നടപടി ഉടന്‍: രാജ്നാഥ് സിംഗ്
അമൃത്സര്‍: നവി മുംബൈയിലെ പള്ളിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളില്‍ ഉടനടി നടപടി സ്വീകരിക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യം ഇന്ത്യ ആണെന്നുംആരാധനാലയങ്ങള്ക്കു നേരെ ആക്രമണം നടത്തി മത വിദ്വേഷം ജനിപ്പിക്കാന്‍ ശ്രമിക്കുന്ന ഇതു ശക്തിക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ തന്റെ സര്‍ക്കാരിനു കഴിയുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു .മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഒരു പറ്റം യുവാക്കള്‍ ആണ് പള്ളി ആക്രമണത്തിന് പിന്നിലെന്ന് സി സി ടി വി ദൃശ്യങ്ങള്‍ തെളിവ് നല്കുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ്ചെയ്യും എന്ന് അദ്ദേഹം ഉറപ്പു നല്കി.