നരേന്ദ്ര മോദിയുടെ വിദേശസന്ദര്‍ശനം തുടങ്ങി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീലങ്കയടക്കമുള്ള ദ്വീപ് രാജ്യങ്ങളിലേക്കുള്ള വിദേശസന്ദര്‍ശനം തുടങ്ങി. ആഫ്രിക്കന്‍ രാജ്യമായ സേഷ്യല്‍സാണ് പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിക്കുക. പിന്നീട് മൗറീഷ്യസിലും ശ്രീലങ്കയിലും സന്ദര്‍ശനം നടത്തും. മൗറീഷ്യസിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ മുഖ്യാതിഥിയാണ് നരേന്ദ്ര മോദി. ശ്രീലങ്കയിലെത്തുന്ന മോദി ജാഫ്നയിലും സന്ദര്‍ശനം നടത്തും. പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി കൂടുതല്‍ മികച്ച ബന്ധമാണ് ശ്രീലങ്ക പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ മോദിയുടെ ലങ്കാ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

Add a Comment

Your email address will not be published. Required fields are marked *