നയന്താരയുടെയും ജയറാമിന്റെയും വീട് ജപ്തി ഭീഷണിയില്‍

ചെന്നൈ: നികുതി അടയ്ക്കാത്തതിനാല്‍ പ്രമുഖ സിനിമാക്കര്‍ക്ക് ഊട്ടിയിലെ അവരുടെ ആഡംബര വസതികള്‍ നഷ്ടമായേക്കും. ലവ് ഡേല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി നല്‍കാനുള്ളത്. ഇതില്‍ 22 അപാര്‍ട്‌മെന്റുകള്‍ക്കു നഗരസഭ ജപ്തി നോട്ടീസ് കൊടുത്തിട്ടുണ്ട്. ജയറാമും നയന്‍താരയും ഉള്‍പ്പെടെ തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരങ്ങള്‍ക്ക് ഇവിടെ വീടുകള്‍ഉണ്ട്. പലതവണ അറിയിപ്പു നല്‍കിയെങ്കിലും പ്രതികരണം ഇല്ലാതെ വന്നപ്പോഴാണു നോട്ടീസ് അയച്ചത്. കേരളത്തിലെ സിനിമാക്കാര്‍ അടക്കമുള്ള പ്രമുഖരെ ലക്ഷ്യമിട്ട് നടി ഷീലയുടെ മേല്‍നോട്ടത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു റോയല്‍ കാസില്‍ അപാര്‍ട്‌മെന്റ്നിര്‍മ്മിച്ചത്‌. കേരളത്തിലെ പല ഉന്നത ഉദ്യോഗസ്ഥരും ഇവിടെ അപാര്‍ട്‌മെന്റ് വാങ്ങിയിട്ടുണ്ടെന്നും അവരും സ്വത്തുനികുതി അടയ്ക്കാന്‍ വിമുഖത കാണിക്കുകയാണെന്നും കമ്മിഷണര്‍ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *