നയതന്ത്ര ബന്ധത്തിന്റെ പേരില്‍ എന്ന് ബിജെപി
ദില്ലി ; പാക്കിസ്ഥാന് ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്ത വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.പങ്ക്ടുത്ത്തത് കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് എന്നും താല്പര്യമില്ലായിരുന്നെങ്കില് വി.കെ. സിങ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി രംഗത്തെത്തി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പ്രതിനിധിയായി വി.കെ. സിങ് ചടങ്ങില്‍ സംബന്ധിച്ചത്. മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരെ പോലെ റബര്‍ സാറ്റാംപുകള് അല്ല എന്‍ഡിഎ മന്ത്രിമാരെന്നും ബിജെപി പറഞ്ഞു.
അതിനിടെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ ഇന്ത്യ എതിര്‍ക്കില്ലെന്ന പാക്കിസ്ഥാന് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ വാസിദിന്റെ നിലപാട് ഇന്ത്യ തള്ളി. ഇന്ത്യ- പാസക്ക് വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുടെ പാക്കിസ്ഥാന് സന്ദര്‍ശനം സംബന്ധിച്ചാണ് വാസിദ് വിഘടന വാദി നേതാക്കളുമായി ചര്‍ച്ച ചെയ്തത്.