നന്ദി പറഞ്ഞ് വി.എസ്

മലമ്പുഴ: മലമ്പുഴയിലും സംസ്ഥാനത്തും പാര്‍ട്ടിക്കും മുന്നണിക്കും കരുത്തുറ്റ വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
ഉമ്മന്‍ ചാണ്ടിയുടെയും മോഡിയുടെയും സര്‍ക്കാരുകള്‍ രാജ്യത്തിനാകെ നാശം വിതയ്ക്കുന്ന നയങ്ങള്‍ സ്വീകരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി അതിനെയെല്ലാം താങ്ങി. അഴിമതിയോടും വിലക്കയറ്റത്തോടും നമ്മുടെ അമ്മമാരോടും സഹോദരിമാരോടും കാട്ടിക്കൂട്ടുന്ന അതിക്രമത്തിനും ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കി. അതിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കുകയാണെന്നും വി.എസ് പറഞ്ഞു.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ബാന്ധവവും തെളിഞ്ഞു. ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തവണ കിട്ടിയ വോട്ട് എവിടെ പോയി എന്ന് അവര്‍ പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Add a Comment

Your email address will not be published. Required fields are marked *