ദേശീയ സമ്മതിദായക ദിനം

തിരുവനന്തപുരം: ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജനുവരി 24-ന് സര്‍ക്കാര്‍ വകുപ്പുകളിലും കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലും പ്രതിജഞ എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ എടുക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ. സമ്മതിദായകരുടെ പ്രതിജ്ഞ ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടുചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു..

 

Add a Comment

Your email address will not be published. Required fields are marked *