ദേശീയ പാര അത്ലറ്റിക് ചാമ്പ്യന്ഷി്പ്പിലെ മത്സരാര്ത്ഥി കളോട് അവഗണന കാട്ടിയ സംഭവത്തില്‍ സ്പോര്ട്സ്പ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

ഗാസിയാബാദ്: ഗാസിയാബാദില്‍ നടക്കുന്ന പതിനഞ്ചാമത് ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മത്സരാര്‍ഥികളോട് അവഗണന കാട്ടിയ സംഭവത്തില്‍ സ്പോര്‍ട്സ് മന്ത്രാലയം നടുക്കം രേഖപ്പെടുത്തി . സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി . ഇത്രയും മോശമായ സാഹചര്യം മത്സരത്തിനായി ഒരുക്കരുതായിര്‍ന്നു എന്നും ഒരു ദേശീയ കായിക മത്സരമാണ് നടക്കുന്നതെന്ന കാര്യം സംഘാടകര്‍ മറന്നു പോയതായും മന്ത്രാലയം കുറ്റപ്പെടുത്തി . അംഗപരിമിതര്‍ക്കെതിരെ നല്ല രീതിയില്‍ ഉള്ള സമീപനം ആണ് സമൂഹത്തില്‍ നിന്ന് ലഭിക്കെണ്ടാതെന്നും അവരെയും സാധാരണ കായികതാരങ്ങള്‍ക് സമാനമായ രീതിയില്‍ തന്നെയാണ് കായിക മന്ത്രാലയം കാണുന്നതെന്നും സംഘാടകര്‍ക്ക് മന്ത്രാലയം താക്കീത് നല്‍കി .സാധാരണ കായിക താരങ്ങള്‍ക്ക് നല്‍കുന്ന രീതിയില്‍ ഇവര്‍ക്കും ആധുനിക രീതിയില്‍ ഉള്ള സൌകര്യങ്ങളും പരിശീലനങ്ങളുംഏര്‍പ്പെടുത്തണം എന്നും ഇത്തരം കായികതാരങ്ങളുടെ ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തും എന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി .

Add a Comment

Your email address will not be published. Required fields are marked *