ദേശീയ ന്യൂറോ ഓണ്‍കോളജി വിദഗ്ദ്ധന്മാരുടെ സമ്മേളനം തുടങ്ങി

കൊച്ചി:- ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ന്യൂറോ-ഓണ്‍കോളജി 7-ാം ദേശീയ സമ്മേളനം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ തുടങ്ങി സമ്മേളനത്തിന്റെ ഉല്‍ഘാടനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

ബ്രെയിന്‍ ട്യൂമര്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്നതായും ഇതിനെതിരെ വ്യാപകമയ ബോധവല്‍ക്കരണം അനിവാര്യമാണെന്നുംല്പസമ്മേളനത്തില്‍ വിദഗ്ദ്ധന്മാര്‍ പറഞ്ഞു .കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതു നല്ലതാണെന്നു സമ്മേളനത്തില്‍ ന്യൂറോ ഓണ്‍കോളജി സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ:രാജേഷ്ജലാനി പറഞ്ഞു.
ഫ്രഞ്ച് സയന്റിസ്റ്റും സര്‍ജനുമായ ഡോ:ഹ്യു ഡ്യുഫോ സമ്മേളനത്തില്‍ മു്യ പ്രഭാഷണം നടത്തി. ‘അവേക്ക് മാപ്പിങ്ങ്’ ശസ്രñക്രിയാരീതി ബ്രെയിന്‍ ട്യൂമര്‍ രോഗികള്‍ക്ക് കൂടുതല്‍ല്പ ആരോഗ്യ നിലവാരം കൂട്ടുവാന്‍ സാധിക്കുമെന്നു  ഡോ:ഹ്യു ഡ്യുഫോ പറഞ്ഞു രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ തലയോട് തുറന്നു ട്യൂമര്‍ ബാധിച്ച ഭാഗം എടുത്തു മാറ്റുന്ന ചികിത്സാരീതിയാണ് ‘അവേക്ക് മാപ്പിങ്ങ് ഫോര്‍ ഗ്ലിയോമ സര്‍ജറി.’. ഫ്രഞ്ച് സയന്റിസ്റ്റും സര്‍ജനുമായ ഡോ:ഹ്യു ഡ്യുഫോയാണ് ഈ പ്രക്രിയ രൂപവത്ക്കരിച്ചത്. ‘ട്യൂമര്‍ മാത്രമല്ല മസñിഷ്‌ക്കത്തെ പൂര്‍ണ്ണമായും കാണുക’ എന്ന ആശയമാണ് അദ്ദേഹം യുവ സര്‍ജന്മാര്‍ക്ക്ല്പപ്രചോദനമാക്കിയത്. യുവതലമുറയിലെ സര്‍ജന്മാര്‍ ‘അവേക്ക് മാപ്പിങ്ങ്’  ശസ്രñക്രിയാരീതി കൂടുതല്‍ അംഗീകരിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ തരത്തിലുള്ള ബ്രെയിന്‍ ട്യൂമറുകള്‍ക്ക് പുതിയ സാങ്കേതിക വിദ്യയും, നൂതന ചികിത്സാരീതികളുംല്പഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ രോഗികള്‍ക്ക് കൂടുതല്‍ ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുവാന്‍ സാധിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രെയിന്‍ ട്യൂമറുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും ട്യൂമര്‍ രോഗങ്ങളെക്കുറിച്ചുള്ള സംശയ നിവാരണത്തിനുമായുള്ള കൈപുസñകം  സമ്മേളനത്തില്‍ പ്രകാശനം ചെയñു ന്യൂറോ ഓണ്‍കോളജി സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ:രാജേഷ്ജലാനി, അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ്.കെ.സിങ്ങ്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ:അശോക് പിള്ള, ഡോ:ദുര്‍ഗ്ഗ പൂര്‍ണ്ണിമ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു
ഇന്ത്യയില്‍ നിന്നു കൂടാതെല്പയുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ഫ്രാന്‍സ്, ആസ്‌ട്രേലിയ, ഇസ്രായേല്‍,ല്പഫിലിപ്പീന്‍സ്, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജിബി സദാശിവൻ
കൊച്ചി

Add a Comment

Your email address will not be published. Required fields are marked *