ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍
ദില്ലി : ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രം ക്യൂനിലെ അഭിനയത്തിന് കങ്കണ റണൗത്ത് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കന്നഡ ചിത്രം നാനു അവനല്ല, അവളു എന്ന ചിത്രത്തിലൂടെ സഞ്ചാരി വിജയ് മികച്ച നടനായി. മേരികോമാണ് ജനപ്രിയ ചിത്രം. ഹൈദറിലെ ഗാനത്തിന് സുഖ്വിന്ദര് സിങ് മികച്ച ഗായകനായും തമിഴ് ചിത്രം സൈവത്തിലെ ഗാനത്തിന് ഉത്തര ഉണ്ണികൃഷ്ണന് മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഗായകന് ഉണ്ണികൃഷ്ണന്റെ മകളാണ് ഉത്തര. മറാഠി ചിത്രമായ കോര്‍ട്ടിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളിയായ ജോഷി ജോസഫിന് പ്രത്യേക പുരസ്കാരം ലഭിച്ചു. മികച്ച മലയാള ചിത്രമായി സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ തെരഞ്ഞെടുത്തു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ജയരാജിന്റെ ഒറ്റാല് കരസ്ഥമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഒറ്റാലിന്റെ തിരക്കഥാകൃത്ത് ജോഷി മംഗലത്തിനാണ്. 1983ലൂടെ ഗോപീസുന്ദര്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. ഐനിലെ പ്രകടനത്തിലൂടെ മുസ്തഫയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
( രാജി രാമന്‍കുട്ടി )