ദേശീയ ഗെയിംസ്: സര്വീസസസ്, മണിപ്പൂര്‍ ടീമുകള്ക്ക് സ്വീകരണം

കൊച്ചി: ദേശീയ ഗെയിംസില്‍ കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ എത്തിത്തുടങ്ങി. സര്‍വീസസിന്റെ യോട്ടിങ് ടീമും മണിപ്പൂരിന്റെ അമ്പെയ്ത്ത് ടീമുമാണ് ഇന്നലെ എത്തിയത്. സര്‍വീസസ് ടീമിനെ എറണാകുളം ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വീകരണക്കമ്മിറ്റി കണ്‍വീനര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ. അര്‍ജുനന്‍,കായികസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *