ദേശീയ ഗെയിംസ് : ആദ്യ ദിനം കേരള താരങ്ങള്‍ അഞ്ചു ഫൈനലുകള്‍ ഉറപ്പിച്ചു

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ദേശീയ ഗെയിംസിന്റെ ആദ്യ ദിനം മികച്ച പ്രകടനം കാഴ്ച വച്ച കേരള ടീം നീന്തല്‍ മത്സരങ്ങളില്‍ കേരള താരങ്ങള്‍ അഞ്ചു ഫൈനല്‍ ഉറപ്പിച്ചു. നീന്തലില്‍ കേരളത്തിന്റെ മികച്ച തുടക്കമാണിത്‌. പുരുഷന്മാരുടെ200 മീറ്റര്‍ ഫ്രീസ്റ്റൈിലില്‍ എ.എസ്‌.ആനന്ദും സജന്‍പ്രകാശും ഫൈനലിലെത്തി. വനിതാ വിഭാഗത്തില്‍ ജോമി ജോര്‍ജ്ജും എ.എസ്‌.സന്ധ്യയും ഫൈനലില്‍ എത്തി. എ.എസ്‌.ആനന്ദ്‌ മൂന്നിനങ്ങളിലാണ്‌ ഫൈനലില്‍ എത്തിയത്‌. തിരുവനന്തപുരത്തെ പിരപ്പന്‍കോട്‌ നീന്തല്‍ക്കുളത്തിലാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌.

Add a Comment

Your email address will not be published. Required fields are marked *