ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ പ്രീജ ശ്രീധരന്‍ നയിക്കും

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍) : ശേീയ ഗെയിംസിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 391 പുരുഷന്മാരും 353 വനിതകളും അടക്കം 744 താരങ്ങള്‍ അടങ്ങുന്നതാണ്‌ ടീം. ഏഷ്യന്‍ ഗെയിംസ്‌ മെഡല്‍ ജേതാവ്‌ പ്രീജ ശ്രീധരനാണ്‌ ടീം ക്യാപ്‌റ്റന്‍. സ്‌പോര്‍ട്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ പത്മിനി തോമസാണ്‌ തിരുവനന്തപുരത്ത്‌ ടീമിനെ പ്രഖ്യാപിച്ചത്‌. അത്‌ലറ്റിക്‌സില്‍ 90 താരങ്ങളാണ്‌ കേരളത്തിനായി മത്സരിക്കുക. ദേശീയ ഗെയിംസോടെ വിരമിക്കാനിരിക്കെയായിരുന്നു ടീം ക്യാപ്‌റ്റനായി തിരഞ്ഞെടുക്കപ്പെട്ട പ്രീജ ശ്രീധരന്‍. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ്‌ ഗെയിംസ്‌. ഇത്‌ രണ്ടാം തവണയാണ്‌ കേരളം ദേശീയ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കുന്നത്‌.

 

Add a Comment

Your email address will not be published. Required fields are marked *