ദേശീയ ഗാനം നടക്കുന്ന സമയത്ത് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

ബംഗലൂരു : ദേശീയ ഗാനം നടക്കുന്ന സമയത്ത് വേദിയില്‍ നിന്നും കര്‍ണാടക ഗവര്‍ണര്‍ ഇറങ്ങിപ്പോയി. ഇന്നലെ  രാജ്ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങിനിടയ്ക്കാണ് സംഭവം.

കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു ഗവര്‍ണര്‍ വാജുഭായ് റുദാഭായ് വാല. ദേശീയ ഗാനം ആരംഭിച്ചതോടെ വേദിയിലും സദസിലും ഇരിക്കുന്നവരെല്ലാം എഴുന്നേറ്റു നിന്നു. എന്നാല്‍ ഗവര്‍ണര്‍ മാത്രം ഒന്നും സംഭവിക്കാത്തതുപോലെ സ്‌റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി. കര്‍ണാടക ചീഫ് ജസ്റ്റിസ്,ചീഫ് സെക്രട്ടറി എന്നിങ്ങനെയുള്ള പ്രമുഖ വ്യക്തികളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.എന്നാല്‍ കൂടെയുണ്ടായിരുന്ന അംഗരക്ഷകരില്‍ ഒരാള്‍ ഓര്‍മിപ്പിച്ചതിനെ തുടര്‍ന്ന്,വാല തിരികെ വേദിയിലേയ്ക്ക് കയറുകയായിരുന്നു. ദേശീയ ഗാനത്തോട് ഗവര്‍ണര്‍ കാണിച്ച അനാദരവ്,വാര്ത്തയായിട്ടും രാജ്ഭവന്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Add a Comment

Your email address will not be published. Required fields are marked *