ദേശീയ കായിക മാമാങ്കത്തിന് നാളെ തുടക്കം

തിരുവനന്തപുരം: ദേശീയ ഗെയിംസിന് ഇനി ഒരു ദിവസം കൂടി മാത്രം. ദീപശിഖാപ്രയാണം ഇന്ന് തിരുവനന്തപുരം ജില്ലയിലെത്തും. രാവിലെ പത്തരയ്ക്ക് ജില്ലാ അതിര്‍ത്തിയായ കമ്പാട്ടുകോണത്ത് ദീപശിഖാ പ്രയാണം പ്രവേശിക്കും. വൈകുന്നേരം അഞ്ചിന് പാളയം രക്തസാക്ഷി മണഡ്പത്തിലെത്തുന്ന ദീപശിഖ മേയര്‍ കെ.ചന്ദ്രിക ഏറ്റുവാങ്ങി കെ. എം ബീനാമോള്‍ക്ക് കൈമാറും. ഇന്ന് സെന്‍ട്രല്‍സ്‌റ്റേഡിയത്തിലാകും ദീപശിഖ സൂക്ഷിക്കുക. ഉദ്ഘാടന വേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക് നാളെയാണ് ദീപശിഖ കൊണ്ടുപോകുന്നത്. ഗെയിംസില്‍ പങ്കെടുക്കുന്ന മിക്ക ടീമുകളും ഇന്ന് എത്തിച്ചേരും. നാളത്തെ ഉദ്ഘാടനച്ചടങ്ങിന്റെ റിഹേഴ്‌സല്‍ ഇന്ന് രാത്രി കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടക്കും.

 

Add a Comment

Your email address will not be published. Required fields are marked *