ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ്േ അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ഡിജിപി ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതോടെ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അനിശ്ചിതത്വത്തില്‍. അഖിലേന്ത്യാ സര്‍വ്വീസില്‍ നിന്നും രാജിവെക്കാതെ ചന്ദ്രശേഖരന് ചെയര്‍മാനാകില്ലെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് വിയോജനക്കുറിപ്പെഴുതി എങ്കിലും രാജിവെക്കുന്നതിനോട് ചന്ദ്രശേഖരന് യോജിപ്പില്ല.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരണത്തില്‍ തുടക്കംമുതല്‍ പ്രശങ്ങള്‍ ആണ് . അംഗങ്ങളെ തീരുമാനിക്കുന്നതിനെ ചൊല്ലിയുള്ള ഭരണ മുന്നണിയിലെ തര്‍ക്കമുണ്ടായി. ഇപ്പോള്‍ ചില നിയമപ്രശ്നങ്ങളാണ് വിഷയം . ഫയര്‍ ഫോഴ്സ് മേധാവി ചന്ദ്രശേഖരനെ ചെയര്‍മാനാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു . ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അര്‍ധജുഡിഷ്യല്‍ സ്വഭാവമുള്ള ബോര്‍ഡിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതില്‍ നിയമപ്രശ്നങ്ങളുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് . ചെയര്‍മാനാകാണമെങ്കില്‍ ചന്ദ്രശേഖരന്‍ അഖിലേന്ത്യാ സര്‍വീസില്‍ നിന്ന് രാജിവയ്ക്കണം . എന്നാല്‍ രാജിവയ്ക്കാനുള്ള വൈമുഖ്യത്തിലാണ് ചന്ദ്രശേഖരന്‍ . ഓ‍‍ര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തസ്തിക രാജിവച്ച് പുതിയദൗത്യം ഏറ്റെടുക്കുന്നതിലെ ആശങ്ക അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു . വിആര്‍എസ് എടുക്കാന്‍ തീരുമാനിച്ചാലും ചന്ദ്രശേഖരന്‍ മൂന്ന മാസം കൂടി സര്‍വീസില്‍ തുടരണം. എന്നാല്‍ ഇത്രയും കാള്‍ ബോര്‍ഡ് നിയമനം വൈകിക്കാനാകില്ലെന്നാണ് ഘടകക്ഷികളുടെ അഭിപ്രായം.പുതിയ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ മന്ത്രിസഭ തേടും.

Add a Comment

Your email address will not be published. Required fields are marked *