ദുരൂഹതയെന്നു കോണ്ഗ്ര സ്

ദില്ലി: കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് ദില്ലി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും എത്തിയതു വിവാദമാകുന്നു. രാഹുലിന്റെ മുടിയുടെയും കണ്ണിന്റെയും നിറത്തെ കുറിച്ചും ശരീരഘടനയെ പൊലീസ് ചോദിച്ചു എന്നാണ് വാര്‍ത്ത‍. പൊലീസിന്റെ ഈ നീക്കം സംശയം ജനിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസ്.

പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത് വിദേശത്തു കഴിയുന്ന രാഹുല്‍ ഗാന്ധി എപ്പോള്‍ തിരിച്ചെത്തും എന്ന കാര്യത്തില്‍ ഇപ്പോഴും പാര്‍ട്ടി നേതാക്കള്‍ക്ക് വിവരമില്ല. അതിനിടെയാണു രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി ദില്ലി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും എത്തിയത്.

രാഹുല്‍ ഗാന്ധിയുടെ ശരീര ഘടന എങ്ങനെ, മുടിയുടെ നിറമെന്ത്, കണ്ണിന്റെ നിറമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ  ഓഫീസിലും വസതിയിലും ഉണ്ടായിരുന്ന ജീവനക്കാരോട് പൊലീസ് ചോദിച്ചുവെന്നാണ് അറിയുന്നത്. പാര്‍ലമെന്റ് അംഗവും എസ്.പി.ജി സുരക്ഷയുള്ള പ്രധാനമന്ത്രി ഉള്‍പ്പടെ ഇന്ത്യയിലെ ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. അങ്ങനെയിരിക്കെ രാഹുല്‍ഗാന്ധിയെ കുറിച്ച് എന്തിന് പ്രത്യേകം ഒരു പരിശോധന ദില്ലി പൊലിസ് നടത്തി എന്നതാണ് ചിലരുടെ സംശയം.

രാഹുല്‍ ഈമാസം അവസാനം ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടാഴ്ചത്തെ അവധിക്ക് ഫെബ്രുവരി അവസാനം പോയ രാഹുല്‍ പിന്നീട് അവധി മാര്‍ച്ച് അവസാനം വരെ നീട്ടി. അതിനിടെയാണ് രാഹുലിനെ കുറിച്ചുള്ള പൊലിസിന്റെ വിവരശേഖരണം.

Add a Comment

Your email address will not be published. Required fields are marked *