ദില്ലി : പരാജയം പ്രതീക്ഷിച്ചിരുന്നു എന്ന് പി സി ചാക്കോ

ദില്ലി  ; ദില്ലി  നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പരാജയം പ്രതീക്ഷിച്ചിരുന്നുവെന്നു പാര്‍ട്ടി വക്താവ്‌ പി.സി.ചാക്കോ. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ആദ്യ പ്രതികരണമുണ്‌ടായത്‌.

കോണ്‍ഗ്രസ്‌ നിലവില്‍ അഞ്ചു മണ്ഡലങ്ങളിലാണു ലീഡ്‌ ചെയ്യുന്നത്‌. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ്‌ മാക്കന്‍ സദര്‍ ബസാര്‍ മണ്ഡലത്തില്‍ പിന്നിലാണ്‌. ഇവിടെ ആം ആദ്‌മി പാര്‍ട്ടിയാണു മുന്നിട്ടു നില്‍ക്കുന്നത്‌.

Add a Comment

Your email address will not be published. Required fields are marked *