ദില്ലി നിയമസഭ തെരഞ്ഞെടുപ്പു ഫെബ്രുവരി ഏഴിന്

ദില്ലി : ദില്ലി  നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫെബ്രുവരി ഏഴിന്‌ നടക്കും. ഇതു സംബന്ധിച്ച്‌ ബുധനാഴ്‌ച തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിജ്ഞാപനം ഇറക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി പത്തിന്‌ നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജനുവരി 21 ആണ്‌. പത്രികകളുടെ സൂക്ഷ്‌മ പരിശോധന 22 ന്‌ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജനുവരി 24 ആണ്‌. 70നിയമസഭാ മണ്‌ഡലങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എഎപി കറുത്ത കുതിരകളായപ്പോള്‍ അടിപതറിയത്‌ കോണ്‍ഗ്രസിനായിരുന്നു. മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ അടക്കം പല പ്രമുഖരും തോറ്റമ്പിയപ്പോള്‍ കോണ്‍ഗ്രസിന്‌ നേടാനായത്‌ കേവലം എട്ടു സീറ്റുകള്‍ മാത്രം. ആംആദ്‌മി 28 സീറ്റ്‌ നേടിയപ്പോള്‍ ബിജെപി 31 സീറ്റ്‌ നേടി.

എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നതോടെ കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ എഎപി സര്‍ക്കാര്‍ രൂപീകരിച്ചു. എഎപിക്കാവട്ടെ സര്‍ക്കാരിനെ ഏറെ മുന്നോട്ടു കൊണ്‌ടു പോകാന്‍ കഴിഞ്ഞില്ല. ജനലോക്‌പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാതെ ആംആദ്‌മി അവരുടെ 49 ദിവസത്തെ ഭരണത്തിന്‌ വിരാമമിട്ടു. ഇതോടെ സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തിനു കീഴിലായി.
ജയലളിത യോഗ്യയാക്കപ്പെട്ട മണ്ഡലത്തില്‍ ഫെബ്രുവരി 13 നു ഉപതെരഞ്ഞെടുപ്
ചെന്നൈ : അനധികൃത സ്വത്ത് സന്പാദന കേസിൽ നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പട്ടതിനെ തുടർന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിത അയോഗ്യയാക്കപ്പെട്ട ശ്രീരംഗം സീറ്റിൽ ഫെബ്രുവരി 13ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതോടൊപ്പം ആന്ധ്രാപ്രദേശിലെ തിരുപ്പതി, പശ്ചിമ ബംഗാളിലെ ഒരു മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

Add a Comment

Your email address will not be published. Required fields are marked *