ദില്ലി തെരഞ്ഞെടുപ്പു : കേജരിവാളിനു അഭിമാനപ്രശ്നം
ദില്ലി , ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ദില്ലി നിയമ സഭ തെരഞ്ഞെടുപ്പു ആം ആദ്മിക്കും അരവിന്ദ് കേജരിവാളിനും അഭിമാന പോരാട്ടമായെക്കും . കേവല ഭുരിപക്ഷം നേടുമെന്നും ജനങ്ങള്‍ രണ്ടാമതൊരു അവസരം കൂടി തങ്ങള്‍ക്കു നല്കുമെന്നുമൊക്കെ കേജരിവാള്‍ പരസ്യമായി അഭിപ്രായാപ്പെടുന്നുമുണ്ട് . മുന്‍പ് സംഭവിച്ച തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അധികാരം അന്ന് പാതി വഴിയില്‍ ഉപേക്ഷിച്ചതുമാണ്ടാത്തരമായി എന്നും കേജരിവാള്‍ കുമ്പസാരിക്കുകയും ചെയ്തു . തങ്ങളുടെ പാര്‍ട്ടിക്ക് മേല്‍ താഴെ കിടയിലുള്ള ജനങ്ങള്‍ക്കുള്ള വിശ്വാസം ഇനിയും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു . അതു സാക്ഷ്യപെടുത്തുന്ന രീതിയില്‍ കേജരിവാളിനു ഒരു അവസരം കൂടി നല്‍കണം എന്നു ദില്ലിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു . വിലക്കയറ്റം , അഴിമതി , ഇ റിക്ഷ വൈദ്യുതി ബില്‍ , വെള്ളക്കരം , ഗ്യാസ് പ്രശ്നങ്ങള്‍ തുടങ്ങി എല്ലാം പഴയത് തന്നെ . പൊതുജനങ്ങളോട് ഒപ്പം നിന്ന് അഞ്ചു വര്‍ഷം തികച്ചു ഭരിക്കും എന്ന് തന്നെ ആണ് കേജരിവാലിന്റെ സ്വപ്നം . ലോകസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ ക്ഷീണം ഉണ്ടാക്കിയെങ്കിലും കൂടെ നിന്നിരുന്ന പല നേതാക്കളും ബിജെപിയിലേക്ക് കൂട് മാറിയെങ്കിലും ദില്ലി തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള ഒരുക്കത്തിലാണ് കേജരിവാള്‍ .